spot_imgspot_imgspot_img

തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം. രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്നാരോപിച്ചാണ് മർദനം. തിരുവനന്തപുരം വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജ് (42)നാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തിൽ രണ്ടു പേരെ വെള്ളറട പോലീസ് പിടികൂടി. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂർ സ്വദേശി ശ്യാം (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാരായമുട്ടത്ത് നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇന്നലെയാണ് സംഭവം നടന്നത്.

പ്രതികളിൽ ഒരാളായ നിഷാദിന് ചുമലിൽ പരിക്കേറ്റിരുന്നു. നിഷാദിന് ചുമലിലിട്ട പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാണ് ആരോപണം. ചികിത്സ കഴിഞ്ഞ് വീട്ടിൽ പോയ ശേഷം വീണ്ടും ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുകയും പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് നഴ്‌സിങ് അസിസ്റ്റന്റിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

  പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരനായ പ്രൊഫസര്‍ അറസ്റ്റില്‍; കേസില്‍ പുതിയ വഴിത്തിരിവ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പുതിയ വഴിത്തിരിവുമായി നിര്‍ണായക...

ഓപ്പറേഷൻ നംഖോർ; ദുൽകർ സൽമാന്‍റെ മറ്റൊരു ആഡംബര വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു....
Telegram
WhatsApp