spot_imgspot_img

പ്രകൃതി സംരക്ഷണ പാഠങ്ങൾ പകർന്ന് നൽകി പള്ളിപ്പുറം ജയകുമാർ വിരമിക്കുന്നു

Date:

spot_img

തിരുവനന്തപുരം: പ്രകൃതി സംരക്ഷണ പാഠങ്ങൾ പകർന്ന് നൽകി പള്ളിപ്പുറം ജയകുമാർ നാളെ വിരമിക്കുന്നു. അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, വിവർത്തകൻ ,വാർത്താ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പള്ളിപ്പുറം ജയകുമാർ 1968 മേയ് 20 ന് തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു.

പള്ളിപ്പുറം ഗവ. എൽ.പി സ്കൂൾ, കണിയാപുരം മുസ്ലീം ഹൈസ്കൂൾ, ആറ്റിങ്ങൽ ഗവ കോളേജ്, കേരള ഹിന്ദി പ്രചാര സഭ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 1990 ജനുവരിയിൽ കേരള ഹിന്ദി പ്രചാര സഭയിൽ ഉദ്യോഗസ്ഥനായി. 2002 ജൂൺ 14 നാണ് സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നത്. ആറ്റിങ്ങൽ സബ് ജില്ലയിലെ മാതശ്ശേരിക്കോണം ഗവ. യു. പി സ്കൂൾ, വഞ്ചിയൂർ യൂ.പി.സ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2006 ജനുവരിയിലാണ് ഇടവിളാകം യു. പി.സ്കൂളിൽ എത്തുന്നത്. മികച്ച വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 2010 ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു. തുടർന്ന് വിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ജയകുമാർ നേതൃത്വം നൽകി.

മാതൃഭൂമി സീഡ് പദ്ധതി, എം.എൽ എയുടെ അടുപ്പം, മെരിറ്റ് പദ്ധതി എന്നിവയുടെ മികവിൽ ഇടവിളാകം യു. പി. സ്കൂൾ 2015 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ന് വിദ്യാലയത്തിൽ 500 ൽപ്പരം കുട്ടികളും 30 ൽപ്പരം ജീവനക്കാരുമുണ്ട്. ജില്ലയിൽ മികവുറ്റ അടിസ്ഥാന സൗകര്യങ്ങളുള്ള വിദ്യാലയമാണ് ഇടവിളാകം സ്കൂൾ ഇപ്പോൾ. ബഹുനില മന്ദിരം, മികച്ച ഹൈടെക് ഐ.റ്റി ക്ലാസ് റൂം , പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതി, ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ന് വിദ്യാർത്ഥികളെ ഇവിടേക്കാകർഷിക്കുന്നു.

വിദ്യാലയത്തിൻ്റെ വികസനത്തിനൊപ്പം കുട്ടികളുടെ ജീവിതാന്തരീക്ഷം മെച്ചപ്പെടുത്താനും ജയകുമാർ ശ്രദ്ധിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ ഗ്രാമപഞ്ചായത്തിൽ 15 വീടുകൾ നിർമിച്ച് നൽകി. 2 എണ്ണത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് ദുരിതത്തിലായ കുട്ടികളെ സഹായിക്കാനായി പ്രത്യേക പദ്ധതി നടപ്പിലാക്കി. ഇതിലൂടെ 36 കുട്ടികൾക്ക് പ്രതിമാസം ഒന്നര ലക്ഷത്തിൽ പരം രൂപ സാമ്പത്തിക സഹായം നൽകുന്നു. വീട് വക്കാൻ സ്വന്തമായി വസ്തു ഇല്ലാത്ത കുട്ടിക്ക് 4 സെൻ്റ് വാങ്ങി വീട് നിർമിച്ച് നൽകിയും മാതൃകയായി.

വിദ്യാലയത്തിൽ നടപ്പിലാക്കിയ പദ്ധതികളിലൂടെ ഇടവിളാകം സ്കൂളിന് നിരവധി പുരസ്ക്കാരങ്ങൾ നേടാനായി . 2015 ൽ സംസ്ഥാന സർക്കാറിൻ്റെ മെരിറ്റ് അവാർഡ്, 2015 ൽ മാതൃഭൂമി സീഡ് സംസ്ഥാന പുരസ്ക്കാരം , ആറ് വർഷം തുടർച്ചയായി ജില്ലാ പുരസ്ക്കാരം അടുപ്പം മെരിറ്റ് അവാർഡ് എന്നിവ ചിലത് മാത്രം. പൊതുവിദ്യാലയ വികസനം സാധ്യമാക്കിയ ജയകുമാറിന് നിരവധി പുരസ്ക്കാരങ്ങൾ നേടാനായി.

മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ 6 വർഷം തുടർച്ചയായി അധ്യാപക പുരസ്ക്കാരം , 8 വർഷം തുടർച്ചയായി സ്റ്റേറ്റ് എക്സലൻസി പുരസ്ക്കാരം, 2015 ൽ സംസ്ഥാന സർക്കാറിൻ്റെ പ്രകൃതി മിത്ര, സിറ്റിസൺ കൺസർവേറ്റർ പുരസ്ക്കാരകൾ, മികച്ച കമൻ്റേറ്റർക്കുള്ള പുരസ്ക്കാരം , മികച്ച ബി.എൽ ഒ ക്കുള്ള തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ പുരസ്ക്കാരം എന്നിവ നേടി. പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണബോധവത്ക്കരണത്തിനായി നടത്തിയ പ്രവർത്തനങ്ങളിൽ മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറിൻ്റെ പ്രത്യേക പുരസ്ക്കാരവും നേടി. ഗ്രാമസഭാ കോ-ഓർഡിനേറ്റർ, പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളുടെ കോ ഓർഡിനേറ്റർ, ബി.എൽ ഒ എന്നീ നിലകളിലും സമൂഹ നന്മക്കായി പ്രവർത്തിച്ചു. ആകാശവാണി നാടക കലാകാരൻ, ദൂരദർശൻ വാർത്താ അവതാരകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 150 ൽ പരം റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.

2014 മുതൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനായും പ്രവർത്തിക്കുന്നു. 2015 ലെ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ പ്രസംഗം മൊഴിമാറ്റി അവതരിപ്പിച്ചത് ഈ മേഖലയിലെ മറ്റൊരു മികവാണ്. 250ൽ പരം ഡോക്യുമെൻ്ററികൾ ദൂരദർശന് വേണ്ടി ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2023 ഏപ്രിലിൽ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് അദ്ദേഹത്തിൻ്റെ പ്രസംഗം തത്സമയം വിവർത്തനം ചെയ്ത് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റ് വാങ്ങി. ശബരിമല മകരവിളക്ക് മഹോത്സവം ചെട്ടിക്കുളങ്ങര ഭരണി എന്നിവ നാഷണൽ ദൂരദർശന് വേണ്ടി നിരവധി വർഷങ്ങൾ കമൻ്ററി നൽകിയിട്ടുണ്ട്. 2014 മുതൽ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ദൂരദർശനിൽ വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നു. അയോധ്യ രാമക്ഷേത്രനിർമ്മാണ ശിലാന്യാസ ചടങ്ങുകളും തത്സമയം വിവർത്തനം ചെയ്തവതരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ക്ഷണപ്രകാരം 2023 സ്വാതന്ത്ര്യ ദിനം, 2024 ലെ റിപ്പബ്ലിക് ദിനം എന്നീ ആഘോഷങ്ങളിൽ ദില്ലിയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല . ആരോഗ്യ മന്ത്രി Dr ഭാരതി പ്രവീൺ പവാർ എന്നിവരുടെ നിരവധി പ്രസംഗങ്ങൾ തത്സമയം വിവർത്തനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ റിസോഴ്സ് പേഴ്സൺ, സംസ്ഥാന സർക്കാറിൻ്റെ അനന്യ മലയാളം റിസോഴ്സ് പേഴ്സൺ , സംസ്ഥാന ശിശുക്ഷേമ സമിതിയിൽ പ്രസംഗ പരിശീലകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ഇടവിളാകം യു. പി. സ്കൂളിൽ നടപ്പിലാക്കിയ പ്രകൃതി സൗഹൃദ പഠനാന്തരീക്ഷം പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസിയുടെ(TCS) കമ്മൂണിറ്റി റസ്പോൺസിബിലിറ്റി ഫണ്ടിന് വിദ്യാലയം അർഹമായ സന്തോഷത്തിലാണ് ജയകുമാർ വിരമിക്കുന്നത്. പ്രാരംഭ വികസന പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിന് TCS 60 ലക്ഷം രൂപ അനുവദിച്ചു. നിർമാണ പ്രവർത്തനങ്ങൾ ജൂലൈ 1 ന് ആരംഭിക്കും. എം എൽ എ വി.ശശി, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ ,പൂർവ്വ വിദ്യാർത്ഥികൾ, PTA ,അധ്യാപകർ എന്നിവർ നൽകിയ പിന്തുണ സേനഹ പൂർവ്വം സ്മരിക്കുന്നു.പള്ളി പുറം സൗപർണികയിലാണ് താമസം ഭാര്യ R ബിന്ദു വീട്ടമ്മയാണ്. മകൻ അഖിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ മകൾ അഖില MBA വിദ്യാർത്ഥിനിയാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp