spot_imgspot_imgspot_img

കഴക്കൂട്ടത്ത് ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ പടിഞ്ഞാറേ നട റോഡിലെ കൂറ്റൻ പരസ്യ ബോർഡാണ് തകർന്നു വീണത്. ആളപായം ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് സംഭവം നടന്നത്.

സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൻ്റെ മുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡാണ് കെ എസ് ഇ ബി യുടെ പോസ്റ്റും കേബിളും തകർത്തു കൊണ്ട് റോഡിലേയ്ക്കു പതിച്ചത്. ബോർഡ് സമീപത്തെ മതിലിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി. നിരവധി വ്യാപര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ കാര്യമായ സുരക്ഷ ഒരുക്കാതെ സ്ഥാപിച്ച ബോർഡാണ് കാറ്റിൽ കാലുകൾ ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് അടിത്തറയോടെ നിലം പൊത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp