ഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ്. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
വാർദ്ധക്യസഹജമായ രോഗങ്ങളാണ് അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് വാർത്താക്കുറിപ്പിലാണ് എയിംസ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ യൂറോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹം.