spot_imgspot_imgspot_img

കളിയിക്കാവിള കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

Date:

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അമ്പിളിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അമ്പിളിയുടെ വീട്ടിൽ നിന്ന് 7.5 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഭർത്താവ് അമ്പിളി തന്നതെന്നാണ് ഭാര്യ പോലീസിന് മൊഴി നൽകിയത്.

മാത്രമല്ല രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്നും അമ്പിളിയുടെ ഭാര്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതി അമ്പിളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അമ്പിളി കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞതായിട്ടാണ് വിവരം. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയെന്ന് അമ്പിളി പറഞ്ഞു.

ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചത്. അമ്പിളിയെ സഹായിച്ച ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ പാറശാല സ്വദേശി സുനിലിനായി പൊലീസ് അന്വേഷണം തുടങ്ങി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp