ഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ വീണ്ടും മാറ്റം. വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. 31 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചത്. ഇതോടെ പുതിയ നിരക്ക് 1655 രൂപയാണ്.
നേരത്തെ 1685.50 രൂപയായിരുന്നു 19 കിലോ സിലിണ്ടറിന്റെ വില. ജൂണ്‍ 1നാണ് അവസാനമായി വില കുറച്ചത്. അന്ന് 70.50 രൂപ കുറച്ചിരുന്നു. എന്നാൽ ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.