spot_imgspot_imgspot_img

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ: മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ തീയതികൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് വച്ചാണ് നടത്തുന്നത്. 2025 ലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിലാണ് നടത്തുക.

കൂടാതെ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് കായികമേള നടത്താനായി തീരുമാനിച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചാണ് കായിക മേള അരങ്ങേറുക. അതുപോലെ ശാസ്ത്രമേള, നവംബർ 15 മുതൽ 17 വരെ ആലപ്പുഴയിലും നടത്തും.

പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും കലോത്സവം നടത്തുകയെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇത് പ്രകാരം തദ്ദേശീയ കലാരൂപങ്ങളും കലോത്സവത്തിന്‍റെ ഭാഗമാകും. അതുപോലെ ഇത്തവണ സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലായിരിക്കും സംഘടിപ്പിക്കുക. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp