spot_imgspot_imgspot_img

കഴക്കൂട്ടത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിലാണ് സംഭവം നടന്നത്. അപകടത്തിൽ കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മരിച്ചത്. ഇയാൾ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ബുള്ളറ്റ് ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. വൺവേ റോഡിലാണ് എതിര്‍ ദിശകളിലെത്തിയ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പ്രസാദ് ചന്ദ്രൻ മരിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp