spot_imgspot_imgspot_img

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടി-ച്ചു – റിട്ട: കെ.എസ്. ഇ.ബി ഉദ്യോഗസ്ഥൻ മ-രി-ച്ചു

Date:

കഴക്കൂട്ടം: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ട. കെ.എസ്. ഇ.ബി ഉദ്യോഗസ്ഥൻ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കുളത്തൂർ അരശുംമൂട് തെക്കേവിള ഐശ്വര്യയിൽ റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ ആർ. പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്.

ദേശീയപാതയിൽ കഴക്കൂട്ടം ടെക്നോപാർക്കിനടുത്തെ എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. വൺവേയായിരുന്ന പാതയിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പൊലീസെത്തിയാണ് മെഡി.കോളേജിലെത്തിച്ചത്.

ബുള്ളറ്റിൽ സഞ്ചരിച്ചയാൾക്കും പരിക്കുണ്ട് കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഭാര്യ: കുളത്തൂർ ജി.എച്ച്.എസ്.എസിലെ റിട്ട: അദ്ധ്യാപിക ജി.പി ജയകുമാരി,​ മക്കൾ: ജിതിൻ ജെ.പ്രസാദ്,​ മനുപ്രസാദ്,​ ലക്ഷ്മി.ജെ. മരുമക്കൾ: സജിത എസ്. കൃഷ്ണൻ,​ ഡോ. ലക്ഷ്മിപ്രിയ. എൽ,​ മിഥുൻ മധു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...

നിതിന്‍ രാജിന്റെ മരണം; എം.കെ റാമിന് തിരിച്ചടി; ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...
Telegram
WhatsApp