spot_imgspot_imgspot_img

മംഗലപുരത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

Date:

മംഗലപുരം : യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.തോന്നയ്ക്കൽ എ.ജെ. കോളേജിന് സമീപം അതുല്യ ഭവനിൽ ഷിബുവിനാണ് വെട്ടേറ്റത്. വിവിധ കേസുകളിലെ പ്രതികളായിട്ടുള്ള തോന്നയ്ക്കൽ സ്വദേശികളായ അൽസാജ് (31), ഷാനവാസ്‌ (29), കുട്ടൻ എന്ന് വിളിക്കുന്ന സനൽ കുമാർ (48) എന്നിവരെയാണ് മംഗലപുരം എസ് എച് ഒ ഹേമന്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകീട്ട് നാലര മണിയോടെയാണ് സംഭവം ഉണ്ടായത്.

മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായ രീതിയിൽ കാർ ഓടിക്കുകയും റോഡിൽ കൂടി പോകുകയായിരുന്ന വിദ്യാർത്ഥികളെയും മറ്റും ഇടിക്കാനായി ശ്രമമുണ്ടായി. ഇത് കണ്ട ഷിബു പ്രതികളോട് സംസാരിക്കുന്നതിനിടയിൽ മദ്യ ലഹരിയിലായിരുന്ന പ്രതികൾ ഷിബുവിനെ മർദിച്ച ശേഷം തോളിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp