spot_imgspot_imgspot_img

മംഗലപുരം പാച്ചിറയിൽ  അവിഹിതബന്ധം ആരോപിച്ച് യുവാവിനെ മർദ്ദനം; രണ്ട് പേർ പിടിയിൽ

Date:

തിരുവനന്തപുരം: മംഗലപുരത്ത് വീട്ടമ്മയുമായി അവിഹിതബന്ധം ആരോപിച്ച് യുവാവിന് മർദ്ദനം. അണ്ടൂർക്കോണം ചേമ്പാല വാർവിളാകത്ത് പണയിൽ വീട്ടിൽ അനസ് (28) നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു. അണ്ടൂർക്കോണം സ്വദേശികളായ റാഷിദ് (29), ഇസ്ഹാക്ക് (30) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പ്രതികൾ കൂടി സംഭവത്തിൽ ഉൾപ്പെട്ടതായി മംഗലപുരം പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം. പള്ളിപ്പുറം ജംഗ്ഷനിൽ നിൽക്കവേ രണ്ട് സ്കൂട്ടറിലായി എത്തിയ സംഘം അനസിനെ ബലമായി കൂട്ടിക്കൊണ്ടു പോയി പറമ്പിൽ പാലത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്  ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. നേരത്തെ വീട്ടമ്മയുടെ ഭർത്താവിനെ അനസ് മർദ്ദിച്ചതായി നാട്ടുകാർ പറഞ്ഞു. സ്ഥിരമായി ഈ വീട്ടിൽ അനസ് വന്നു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പലവട്ടം നാട്ടുകാർ ഇടപെട്ട് അനസിനെ വിലക്കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp