spot_imgspot_imgspot_img

കൊല്ലത്ത് സ്ത്രീയെ അതിക്രൂരമായി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Date:

കൊല്ലം: കൊല്ലത്ത് സ്ത്രീയെ അതിക്രൂരമായി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയിരുന്നത്.

പുഷ്പലതയുടെ ഇന്ന് പോസ്റ്റ്മോ‍ർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് നടക്കും. ഇന്നലെയാണ് പുഷ്പലതയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്.

പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അതെ സമയം പുഷ്പലതയുടെ മകൻ അഖിൽ കുമാർ (25) പണം ആവശ്യപെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. മകൻ ആക്രമിക്കുന്നുവെന്നു ഇരുവരും കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മകനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp