കൊച്ചി: നടൻ മോഹൻലാല്‍ ആശുപത്രിയില്‍. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും സംശയമുണ്ട്.
കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിനു ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.