spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി പൊലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി പൊലീസ്. അയിരൂരിലാണ് സംഭവം നടന്നത്. ഇലകമൺ തോണിപ്പാറ ബിന്ദു നിവാസിൽ സുലഭയുടെ മാലയാണ് മോഷണം പോയത്.

26 -കാരനായ ആരോമലാണ് ആക്രമണം നടത്തിയത്. സംഭവം നടന്ന് ഒരു മണിക്കൂറിനകം തന്നെ പോലീസ് പ്രതിയെ പിടികൂടി. ഇന്നലെ ഉച്ചയോടെ സുലഭയുടെ വീടിന്റെ അടുക്കളയ്ക്ക് സമീപം എത്തിയ പ്രതി പേപ്പറിൽ കരുതിയിരുന്ന മുളകുപൊടി സുലഭയുടെ മുഖത്ത് വിതറുകയും അതിനു ശേഷം തോർത്ത് വച്ച് മുഖം മൂടുകയും ചെയ്തു.

അതിനു ശേഷമാണ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്ത്. മൂന്നര പവന്റെ മാലയാണ് ഇയാൾ കവർന്നത്. തുടർന്ന് സുലഭ ബഹളം വച്ചതോടെ അയൽവാസികൾ ഓടികൂടുകയും ഉടൻ തന്നെ പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp