spot_imgspot_img

ഷിലൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു

Date:

spot_img

ഷിലൂർ: ഷിലൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. കൂടാതെ പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ അറിയിച്ചു.

ഇന്നത്തെ തിരച്ചിലില്‍ എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടെ ഭാഗമാണോ എന്ന് ഉറപ്പില്ല. സാങ്കേതിക വിദഗ്ധരുടെ സഹായം തേടാതെ ഏത് ലോറിയുടെ ലോഹഭാഗമാണെന്ന് കണ്ടെത്താൻ കഴിയില്ല.

ഇന്നലെ മുതലാണ് ഡ്രെഡ്ജർ എത്തിച്ച് പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ പുഴയ്ക്കടിയിൽ നിന്ന് ലഭ്യമായി തുടങ്ങിയത്. ഈശ്വർ മൽപേ നടത്തിയ ഡൈവിങ്ങിലാണ് മരത്തടികള്‍ കണ്ടെത്തിയത്. ഇവ കരയ്ക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ

തിരുവനന്തപുരം: വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ....

വിമെന്‍സ് ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം

തിരുവനന്തപുരം: ലക്‌നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന്...

ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8 മുതൽ...

ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവൻ

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് ഇടത്താവളങ്ങളിലടക്കം വിപുലമായ സൗകര്യങ്ങൾ...
Telegram
WhatsApp