spot_imgspot_imgspot_img

ആലംകോട് സ്വദേശിയുടെ പക്കൽ നിന്നും 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Date:

നിലമേൽ: ആലംകോട് സ്വദേശിയുടെ പക്കൽ നിന്നും 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചടയമംഗലത്ത് പിക്ക് അപ്പ്‌ വാഹനത്തിൽ 19 ചാക്കുകളിലായി കടത്തിക്കൊണ്ട് വന്ന 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ്.എ.കെ യുടെ നേതൃത്വത്തിൽ നടന്ന രാത്രികാല പരിശോധനയിൽ നിലമേൽ ഭാഗത്തു നിന്നും പിക്ക് അപ്പ്‌ വാനിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ആലംകോട് സ്വദേശിയായ മൻസൂർ എന്നയാളാണ് പിടിയിലായത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സബീർ, ഷൈജു, ബിൻസാഗർ എന്നിവരും ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp