spot_imgspot_img

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം

Date:

spot_img

തിരുവനന്തപുരം: നിയമസഭയിൽ ആദ്യദിനം വൻ ബഹളവും വാക്ക്പോരും. വൻ ബഹളമായതോടെ സഭ പിരിഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.

നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വാക്ക്തർക്കവുമായി രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി.

പ്രതിഷേധത്തിനിടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറുകയും സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടുകയും ചെയ്തു. അതെ സമയം നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടവിളാകം യു. പി. സ്കൂളിൽ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം വി.ശശി എം.എൽ.എ നിർവ്വഹിച്ചു

മംഗലപുരം: ഇടവിളാകം യു. പി. സ്കൂളിൽ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം...

അണ്ടൂർക്കോണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി വാഹിദ് കുന്നുംപുറം ചൂമതലയേറ്റു

തിരുവനന്തപുരം: അണ്ടൂർക്കോണത്ത് കോൺഗ്രസ്സിന് പുതിയ മണ്ഡലം പ്രസിഡന്റ ചൂമതലയേറ്റു. വാഹിദ് കുന്നുംപുറമാണ്...

പിടിതരാതെ സ്വർണ്ണ വില

തിരുവനന്തപുരം: പിടിതരാതെ സ്വർണ്ണ വില. ദിനംപ്രതി വർധിച്ച് മുന്നേറുകയാണ് സ്വർണ്ണ വില....

എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രശാന്തനെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ ജോലിയിൽ...
Telegram
WhatsApp