spot_imgspot_img

രഞ്ജി ട്രോഫി: കേരളം- കര്‍ണാടക മത്സരം നാളെ

Date:

spot_img

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമാക്കി കേരളം നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. ബാംഗ്ലൂര്‍ അലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം രണ്ടാം മത്സരത്തിനിറങ്ങുന്നത്. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ സഞ്ജു വി സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്.

രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര.

ടീം- സച്ചിന്‍ ബേബി( ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍( ബാറ്റര്‍), രോഹന്‍ കുന്നുമ്മല്‍( ബാറ്റര്‍), കൃഷ്ണ പ്രസാദ്(ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ ( ഓള്‍ റൗണ്ടര്‍), മൊഹമ്മദ് അസറുദ്ദീന്‍( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), സല്‍മാന്‍ നിസാര്‍( ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ( ബാറ്റര്‍), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ബേസില്‍ എന്‍.പി(ബൗളര്‍), ജലജ് സക്സേന( ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ( ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി( ബൗളര്‍), നിഥീഷ് എം.ഡി( ബൗളര്‍), ആസിഫ് കെ.എം( ബൗളര്‍), ഫായിസ് ഫനൂസ് (ബൗളര്‍). ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. മായങ്ക് അഗര്‍വാളാണ് കര്‍ണാടകയുടെ ക്യാപ്റ്റന്‍. മനീഷ് പാണ്ഡെ,ദേവ്ദത്ത് പടിക്കല്‍,ശ്രേയസ് ഗോപല്‍ തുടങ്ങിയവരാണ് കര്‍ണാടകയുടെ പ്രമുഖ താരങ്ങള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...

ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി: ഏഴാമത്തെ വീടിന്റെ തറക്കല്ലിട്ടു

തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി...

ഹഡിൽ ഗ്ലോബൽ 2024-നു നവംബർ 28ന് കോവളത്ത് തുടക്കം കുറിക്കുന്നു

തിരുവനന്തപുരം: കേരളത്തിനു അഭിമാനം പകർന്നുകൊണ്ട് നിരവധി ദേശീയ-അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ സ്റ്റാർട്ടപ്പ്...
Telegram
WhatsApp