spot_imgspot_img

യുണീക്ക് ട്രാവല്‍ കോര്‍പ്പറേഷന്‍റെ ടെക്നോളജി പ്ലാറ്റ് ഫോം നവീകരിക്കുന്നതിനായി ഐബിഎസുമായി പങ്കാളിത്തത്തില്‍

Date:

spot_img

തിരുവനന്തപുരം: സാന്‍ഡല്‍സ് ആന്‍ഡ് ബീച്ച് റിസോര്‍ട്ടുകളുടെ ലോകമെമ്പാടുമുള്ള പ്രതിനിധിയായ യുണീക്ക് ട്രാവല്‍ കോര്‍പ്പറേഷന്‍റെ (യുടിസി) സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം മാറ്റിസ്ഥാപിക്കുന്നതിനായി ഐബിഎസ് സോഫറ്റ് വെയറിന്‍റെ ഐസ്റ്റേ പ്ലാറ്റ് ഫോം തെരഞ്ഞെടുത്തു. ഈ പങ്കാളിത്തത്തിലൂടെ യുടിസിയുടെ ഉപഭോക്താക്കള്‍ക്ക് താമസം, യാത്ര, ഫ്ളൈറ്റ് ബുക്കിംഗ് എന്നിവയെല്ലാം ഒറ്റ പ്ലാറ്റ് ഫോമില്‍ സാധ്യമാകും. ട്രാവല്‍-ഹോസ്പിറ്റാലിറ്റി വിപണിയില്‍ മുന്‍നിരയില്‍ നിലനിര്‍ത്താനും പങ്കാളിത്തം യൂണിക്ക് ട്രാവല്‍ കോര്‍പ്പറേഷനെ പ്രാപ്തമാക്കും.

ഐബിഎസിന്‍റെ ഐസ്റ്റേ പ്ലാറ്റ് ഫോമില്‍ റവന്യൂ മാനേജ്മെന്‍റ്, പാക്കേജിംഗ്, കോള്‍ സെന്‍റര്‍, ചാനല്‍ വിതരണം, അനലിറ്റിക്സ് സൊല്യൂഷനുകള്‍, ഡേറ്റ സ്റ്റോറേജ്, എപിഐ എന്നിവ ഉള്‍പ്പെടുന്നു. റിസര്‍വേഷനുകളിലേക്ക് ആഡ്-ഓണ്‍ സേവനങ്ങള്‍ വിപുലീകരിക്കാനും ഏജന്‍റ്-അസിസ്റ്റന്‍റ്സിനും ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്കും ഇത് യുടിസിയെ പ്രാപ്തമാക്കും.

ഐബിഎസ് അടുത്തിടെ എബൗവ് പ്രോപ്പര്‍ട്ടി സര്‍വീസസ് (എപിഎസ്) ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഈ കരാറിലേര്‍പ്പെട്ടത്. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം, പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് സിസ്റ്റം, റവന്യൂ മാനേജ്മെന്‍റ്, ബുക്കിംഗ് എഞ്ചിന്‍, കോള്‍ സെന്‍റര്‍, അനലിറ്റിക്സ്, ഡിസ്ട്രിബ്യൂഷന്‍ എന്നിവയുള്‍പ്പെടെ യുടിസിയുടെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് വിശ്വസനീയമായ പ്രൊവൈഡര്‍ ടെക്നോളജി സൊല്യൂഷനുകള്‍ നല്‍കാന്‍ ഐബിഎസിനാകും.

ഐബിഎസിന്‍റെ സോഫ്റ്റ് വെയര്‍ ക്ലൗഡ് അധിഷ്ഠിത റിസര്‍വേഷന്‍ പ്ലാറ്റ് ഫോം ഭാവി ലക്ഷ്യമിട്ട് കാര്യക്ഷമവും ഫലപ്രദവുമായ ബുക്കിംഗ് സംവിധാനങ്ങള്‍ക്കായുള്ള അനുയോജ്യമായ തെരഞ്ഞെടുപ്പാണെന്ന് യുണീക്ക് വെക്കേഷന്‍സ് ഐഎന്‍സി ഗ്ലോബല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മൈക്കല്‍ ഡെല്‍ഗാഡോ പറഞ്ഞു. യുടിസിയുടെ നിലവിലെ ഡേറ്റ സംവിധാനവുമായി യോജിപ്പിക്കുന്നതിനൊപ്പം വിപുലമായ പുതിയ ശ്രേണിയും ഇത് വാഗ്ദാനം ചെയ്യുന്നു. ഐഡിയാസ് എഐ അടിസ്ഥാനമാക്കിയുള്ള റവന്യൂ പ്ലാനിംഗ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡുകള്‍ക്കായി റവന്യൂ മാനേജ്മെന്‍റിന്‍റെ പുതിയ തലം അവതരിപ്പിക്കും. ഏറ്റവും പുതിയ കോള്‍ സെന്‍റര്‍ സാങ്കേതികവിദ്യയും ഈ പങ്കാളിത്തം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍, ട്രാവല്‍ ബിസിനസുകള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആധുനിക പരിഹാരങ്ങള്‍ സ്വീകരിക്കാനും സംയോജിപ്പിക്കാനും വിപണിയിലെ മത്സരബുദ്ധി നിലനിര്‍ത്താനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ നിറവേറ്റാനും സാധിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ് ഐബിഎസിന്‍റെ അത്യാധുനിക സിആര്‍എസ് സൊല്യൂഷനെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും ഇന്നൊവേഷന്‍ മേധാവിയുമായ ആരോണ്‍ ഷെപ്പേര്‍ഡ് പറഞ്ഞു. യുടിസിയുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനായി സഹകരിക്കുന്നതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

സാന്‍ഡല്‍സ് ആന്‍ഡ് റിസോര്‍ട്സ് കരീബിയന്‍ ദ്വീപുകളിലെ ഏറ്റവും മികച്ച ട്രാവല്‍-ഹോസ്പിറ്റാലിറ്റി ശൃംഖലകളിലൊന്നാണ്. ജമൈക്ക, ആന്‍റിഗ്വ, സെന്‍റ് ലൂസിയ, ബഹാമാസ്, ബാര്‍ബഡോസ്, ഗ്രെനഡ, കുറക്കാവോ, സെന്‍റ് വിന്‍സെന്‍റ് ആന്‍ഡ് ഗ്രെനഡൈന്‍സ് എന്നിവിടങ്ങളിലായി 17 ബീച്ച് റിസോര്‍ട്ടുകള്‍ ഇതിനുണ്ട്. ബീച്ചസ് ആന്‍ഡ് റിസോര്‍ട്സിന്‍റെ ബീച്ച് റിസോര്‍ട്ടുകള്‍ ടര്‍ക്സ് ആന്‍ഡ് കെയ് ക്കോസ്, ജമൈക്ക, ബഹാമാസിലെ എക്സുമ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp