spot_imgspot_img

തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിലാണ് ആക്രമണം. നെടുമങ്ങാടാണ് സംഭവം. പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 20 ഓളം ഗുണ്ടകൾ എത്തിയത്.

പിറന്നാൾ പാർട്ടി പൊലീസ് നേരത്തെ വിലക്കിയിരുന്നു. എന്നാൽ വിലക്കുകൾ മറിക്കടന്ന്‌ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് എസ്ഐ മാർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കുണ്ട്.

സംഭവത്തിൽ സ്റ്റാമ്പർ അനീഷ് ഉൾപ്പെടെ എട്ടു പേരെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് നാലു പേരെ കൂടി പോലീസ് പിടികൂടി. ഇതോടെ കേസിൽ ആകെ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp