spot_imgspot_img

കരുതലും കൈത്താങ്ങും: തിരുവനന്തപുരം താലൂക്കിൽ 554 അപേക്ഷകൾ തീർപ്പാക്കി

Date:

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്തിൽ വിവിധ വകുപ്പുകളിലായി 1,137 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 554 അപേക്ഷകൾ തീർപ്പാക്കി. 312 അപേക്ഷകൾ നടപടിക്രമത്തിലാണ്. 204 അപേക്ഷകൾ പരിഗണനാ വിഷയങ്ങളിൽപ്പെടുന്നതായിരുന്നില്ല.

അദാലത്ത് വേദിയിൽ ഒരുക്കിയ പ്രത്യേക കൗണ്ടറുകളിലൂടെ 379 അപേക്ഷകളാണ് നേരിട്ട് ലഭിച്ചത്.

*അദാലത്ത് ഇന്ന് നെയ്യാറ്റിൻകരയിൽ*

നെയ്യാറ്റിൻകര താലൂക്ക് അദാലത്ത് ചൊവ്വാഴ്ച രാവിലെ 10ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്നിഹിതനായിരിക്കും. കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനാകും. ശശി തരൂർ എം.പി, എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, എം.വിൻസെന്റ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജ്‌മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ , താലൂക്ക് പരിധിയിലുള്ള ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനുകുമാരി, ഡെപ്യൂട്ടി കളക്ടർ അനിൽ സി.എസ് എന്നിവരും പങ്കെടുക്കും.

നെയ്യാറ്റിൻകര താലൂക്കിൽ 682 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp