spot_imgspot_imgspot_img

പശുവിന് തീറ്റ പുല്ലരിയാൻ പോയയാൾ വള്ളം മറിഞ്ഞു മരിച്ചു

Date:

കഴക്കൂട്ടം : പശുക്കൾക്ക് തീറ്റ പുല്ലരിയാൻ കടവിലേക്ക് പോയയാൾ വള്ളം മറിഞ്ഞ് മരിച്ചു. കരിച്ചാറ വലിയ വീട് അമീർ മൻസിലിൽ ലത്തീഫ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ വീടിനടുത്തെ കരിച്ചാറകടവിൽ നിന്നും ബന്ധുവിന്റെ ചെറുവള്ളത്തിൽ ചാന്നാങ്കര കാക്കതുരുത്ത് കടവിലേക്ക് പുല്ലുപറിക്കാൻ പോകവേയാണ് വള്ളം മറിഞ്ഞ് അപകടം.

ദിവസവും പുല്ലുപറിക്കാൻ പോകുന്ന ലത്തീഫ് രാവിലെ പത്തായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഭാര്യ ജമീലാ ബീവി അടുത്ത വീട്ടുകാരെ വിവരം അറിയിച്ചു ഇവർ വള്ളത്തിൽ ലത്തീഫിനെ തിരിയുന്നതിനിടയിലാണ് ഉച്ചക്ക് ഒരുമണിയോടെ മൃതദേഹം ചാന്നാങ്കരക്കു സമീപംമുള്ള കായൽ പരപ്പിൽ കണ്ടെത്തിയത്. പുല്ലുവെട്ടി തിരികെ വരുമ്പോഴാണ് അപകടമെന്നാണ് കരുതുന്നത്.

വെള്ളത്തിന് മീതെ പുല്ലു കിടക്കുന്നത് കണ്ടാണ് അപകടത്തിൽപ്പെട്ട വിവരമറിയുന്നത്. ലത്തീഫ് വള്ളം തുഴഞ്ഞു പോയ സമയം ശക്തമായ കാറ്റും ചാറ്റൽമഴയും ഉണ്ടായിരുന്നു. കുറച്ചൊക്കെ നീന്തൽ അറിയാവുന്ന ലത്തീഫ് മിക്ക ദിവസങ്ങളിലും ഭാര്യയെയും കൂട്ടിയാണ് പുല്ലുവെട്ടാൻ പോകുന്നത്. ഇന്നലെ ഭാര്യ താൻ കൂടി വരാമെന്ന് നിർബന്ധിച്ചിട്ട് പോലും വേണ്ടെന്ന് പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മുതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സി.പി എം കണ്ടൽ ബ്രാഞ്ചംഗവും മൈതാനി വലിയ വീട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡൻ്റ്റുമായിരുന്നു പരേതൻ മക്കൾ: അമീർ,ഷെറീന, മരുമക്കൾ: നൗഷാദ്, അനുജ. കബറടക്കം നാളെ കണിയാപുരം ആലുംമൂട്ടിലുള്ള മുസ്ളീം ജമാഅത്തിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp