News Week
Magazine PRO

Company

Share This Post
spot_imgspot_img

ഐ.എഫ്.എഫ്.കെയുടെ രണ്ടാം ദിനം പ്രദർശിപ്പിക്കുന്നത് 67 ചിത്രങ്ങൾ

Date:

തിരുവനന്തപുരം: ഒരു പിടി മികച്ച ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ രണ്ടാം ദിനമായ നാളെ പ്രദർശിപ്പിക്കുക. 67 ചിത്രങ്ങളാണ് നാളെ വിവിധ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ് , കൺട്രി ഫോക്കസ് വിഭാഗത്തിൽ രാവിലെ 9:30ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. നഗോർണോ കരാബാക്കിലെ ഒരു വിമാനത്താവളം വീണ്ടും തുറക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ട ഒരു എൻജിനിയറുടെ കഥ പറയുന്നതാണ് ഈ ചിത്രം. വൈകിട്ട് ആറിന് അജന്ത തിയേറ്ററിൽ ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രദർശിപ്പിക്കും. കുറ്റവാളികൾക്ക് നിയമരക്ഷ നേടിക്കൊടുക്കാൻ തല്പരയായ റീത്ത എന്ന അഭിഭാഷകക്ക് ഒരു അധോലോക നേതാവിന് വേണ്ടി ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന താണ് കഥാപശ്ചാത്തലം.

ഹോമേജ് വിഭാഗത്തിൽ എം. മോഹൻ സംവിധാനം ചെയ്ത ‘രചന’, ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത ‘ചോഘ്’, എന്നിവ പ്രദർശിപ്പിക്കും. അതുപോലെ സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മൂലധനം’ പ്രദർശിപ്പിക്കും.

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദർശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററിൽ നടക്കും. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമ്മാൾ. വൈകിട്ട് ആറിനു കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം നഗരഗ്രാമാന്തരങ്ങളിലെ കാഴ്ച്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്‌കരിക്കുന്നു.

ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11:45ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം തന്റെ വിരസത നിറഞ്ഞ ടോക്കിയോ ജീവിതത്തോട് മല്ലിടുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. ഇതുകൂടാതെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഗാ ജോബ് ഫെയര്‍

തിരുവനന്തപുരം: സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ പുതുതായി...

പഹല്‍ഗാം ഭീകരാക്രമണം; ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

പട്ന: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

അതിവേഗം മുന്നേറി വിഷു ബമ്പർ ഭാഗ്യക്കുറി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ...

വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...
Telegram
WhatsApp
12:46:37