
തിരുവനന്തപുരം: ജി അരവിന്ദന്റെ പോക്കുവെയിൽ സിനിമ തിയേറ്ററിൽ കാണാൻ കഴിയാത്ത പോയതിൽ നിരാശയുണ്ടെന്ന് ഫ്രഞ്ച് മ്യൂസിക് കംപോസറും നിർമാതാവുമായ ബിയാട്രിസ് തിരിയേറ്റ് പറഞ്ഞു. 29 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നിള തിയേറ്ററിൽ അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവർ.
സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദംകൂടിയാണെന്നും സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സംവിധായകർ തയ്യാറാകണമെന്നും അവർ പറഞ്ഞു.
മാത്രമല്ല യുവ സംവിധായകർ അനാവശ്യമായി സിനിമയിൽ സംഗീതം കൂട്ടിച്ചേർക്കുന്നത് കുറയ്ക്കണമെന്നും ചോദ്യോത്തര വേളയിൽ ബിയാട്രിസ് തിരിയേറ്റ് അഭിപ്രായപ്പെട്ടു. അരവിന്ദൻ മെമ്മോറിയൽ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതപ്രസംഗം നടത്തി.


