കണിയാപുരം: ഫുട്ബോൾ കളിക്കിടെ കഴക്കൂട്ടം റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ യു.ഡി ക്ലാർക്ക് (സ്പെഷ്യൽ വില്ലേജ് ഓഫീസർ) കുഴഞ്ഞു വീണു മരിച്ചു. കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം അനസ് മൻസിൽ അനസ്(42) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെ വീടിനടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുഫയ്യ. മക്കൾ: അമാൻ, ഹന്ന.
ഖബറടക്കം ഇന്ന് വൈകിട്ടോടെ കണിയാപുരം പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്തിൽ നടന്നു. പള്ളിനട, ജാവ കോട്ടേജിന് സമീപം മണക്കാട്ടു വിളാകം വീട്ടിൽ പരേതരായ വാഹിദിന്റെയും ഹൈറുന്നിയുടെയും മകനാണ് അനസ്. കേരള എൻ.ജി ഒ അസോസിയേഷൻ കഴക്കൂട്ടം ബ്രാഞ്ച് ട്രഷറാണ്. പരേതൻ തിരുവനന്തപുരം താലൂക്ക്, കഠിനംകുളം, ആറ്റിപ്ര, ഉളിയാതാഴ്ത്തിറ വില്ലജ് ഓഫിസുകളിൽ സേവനമനുഷ്ടിച്ചുണ്ട്.