spot_imgspot_imgspot_img

അയ്യപ്പദർശനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന

Date:

ശബരിമല: അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് സന്നിധാനത്തേക്കെത്തുന്നത്. കുട്ടികൾക്കായി പ്രത്യേക വരി ഏർപ്പെടുത്തിയതും, അയ്യപ്പദർശനത്തിന് ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസ്, ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് ജീവനക്കാരും സഹായിക്കുന്നതും കുട്ടികളുമായി എത്തുന്നവർക്ക് ഏറെ സഹായകമാകുന്നുണ്ട്. പതിനെട്ടാംപടി കയറുന്നതിനിടെ കൂട്ടംതെറ്റി പോകുന്ന കുട്ടികളെ പോലീസുകാർ സുരക്ഷിതമായി കൂട്ടിക്കൊണ്ടുവന്ന് മുൻനിരയിൽ നിർത്തി ദർശനം സാധ്യമാക്കി രക്ഷിതാക്കൾക്കൊപ്പം ആക്കുന്നതും പിൻനിരയിലൂടെ പെട്ടുപോകുന്ന കുട്ടികളെ പോലീസുകാർ എടുത്തുയർത്തി അയ്യപ്പദർശനം സാധ്യമാക്കുന്നതും നിത്യകാഴ്ചയാണ്.

ഡിസംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം കൊണ്ട് ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെത്തിയത് ഡിസംബർ 19നാണ്-7138 പേർ. ഡിസംബർ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും എത്തി എന്നാണ് കണക്ക്. ഈ ദിവസങ്ങളെ അപേക്ഷിച്ചു തിരക്കു കുറഞ്ഞ ഡിസംബർ 21,22 തിയതികളിൽ 3985, 3665 എന്നിങ്ങനെയാണ് കുട്ടികളുടെ വരവ്.

കുട്ടികളുടെ കൈയിൽ അണയ്ക്കുന്ന റിസ്റ്റ് ബാൻഡിന്റെ അടിസ്ഥാനമെടുത്താൽ എണ്ണത്തിൽ വലിയ വർധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 21 വരെ 2,24,768 പേരാണ് റിസ്റ്റ്് ബാൻഡ് അണിഞ്ഞു സന്നിധാനത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഈ സമയം 1,70,042 പേരാണ് റിസ്റ്റ് ബാൻഡ് അണിഞ്ഞത്. പ്രായമേറിയ സ്ത്രീകൾക്കും കൂട്ടം തെറ്റാതിരിക്കാൻ റിസ്റ്റ് ബാൻഡ് നൽകാറുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp