തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി ശരത് (28)നാണ് വെട്ടേറ്റത്.
സംഭവത്തിൽ സുഹൃത്ത് അണ്ടൂർക്കോണം സ്വദേശി വിപിനെ പോത്തൻകോഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ശരത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരും പോത്തൻകോട് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.