
ഡൽഹി: ബിബിസിക്ക് കോടികൾ പിഴയിട്ട് ഇഡി. വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിനാണ് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് പിഴ ചുമത്തിയത്. 3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി വ്യക്തമാക്കി.
ബി ബി സി ഡയറക്ടര്‍മാരായ ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കാണ് പിഴ. മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2021 ഒക്ടോബർ 15 മുതൽ പിഴയൊടുക്കുന്നത് വരെ പ്രതിദിനം 5000 രൂപ നൽകണമെന്നും നിർദ്ദേശം.
2023 ൽ എടുത്ത കേസിലാണ് നടപടി. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. ലാഭവിഹിതം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നും നേരത്തേ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.


