
കഴക്കൂട്ടം: 20യോളം കേസുകളിൽ പ്രതിയായ കുളത്തൂർ തൃപ്പാദപുരം ലളിതാഭവനിൽ അനീഷിനെ (39) കാപ്പാനിയമപ്രകാരം കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു റിമാന്റ് ചെയ്തു. നേരത്ത നാലുതവണ ഇയാളെ ഗുണ്ടാആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കിയുണ്ടെന്നും തിരുവനന്തപുരം സിറ്റിയിൽ പ്രവശിക്കരുതെന്ന് ഉത്തരവ് ഉണ്ടായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് വച്ച് പിടിയാലാകുന്നത്.


