spot_imgspot_img

തിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ അക്രമിച്ച് ഒളിവില്‍ പോയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ അക്രമിച്ച് ഒളിവില്‍ പോയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തെന്നൂര്‍ക്കോണം സ്വദേശിയായ ബെന്‍സിഗറിനെ ആക്രമിച്ച കേസിലാണ് പ്രതികളാണ് പിടിയിലായത്.

വെള്ളാര്‍ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈപ്പാസിൽ വെള്ളാർ ജംഗ്ഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. മൂന്നംഗ സംഘം ബെന്‍സിഗറിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു. പ്രതികൾ ബൈപാസ് റോഡിലിരിക്കുകയായിരുന്നു. എന്നിട്ട് പ്രതികൾ പേപ്പർ കൊണ്ടുണ്ടാക്കിയ പന്ത് റബർ ബാൻഡ് കൊണ്ട് ബെൻസിഗറിന്‍റെ മുഖത്തേക്ക് ആദ്യം എറിഞ്ഞു. ഇത് ചോദ്യം ചെയ്ത ബെൻസിഗറിനെ പ്രതികൾ ബൈക്കില്‍ നിന്ന് തള്ളി തറയിലിട്ടു.

അതിനു ശേഷം ഹെൽമെറ്റ് വലിച്ചൂരി പ്രതികൾ ഇയാളുടെ തലയിലും മുഖത്തും അടിക്കുകയായിരുന്നു. തുടര്‍ന്ന് കോവളം പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ബെൻസിഗറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 28 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രധാന പ്രതി സമ്പത്ത് എന്ന അനീഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് കുളത്തിൽ വീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തിൽ മുങ്ങിതാഴ്ന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പഴന്തി ഉദയഗിരി...

ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര...

വെടിയേറ്റ് മരിച്ച തോമസിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു.

തിരുവനന്തപുരം: ജോർദാൻ സൈനികരുടെ വെടിയേറ്റ് മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ...

കേരളത്തിലെ എസ്ഡിപിഐ ഓഫീസുകളില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഓഫിസുകളിൽ ഇഡി റെയ്ഡ്. കോഴിക്കോടും തിരുവനന്തപുരത്തും...
Telegram
WhatsApp