
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഓഫിസുകളിൽ ഇഡി റെയ്ഡ്. കോഴിക്കോടും തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ് നടക്കുന്നു. രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു.ഇതിനു റെയ്‌ഡ് നടത്തുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ട് കഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചു. ഹജ്ജ് തീർഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു തുടങ്ങിയവയൊക്കെയാണ് ഇ ഡിയുടെ കണ്ടെത്തൽ.


