spot_imgspot_imgspot_img

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; 9 പ്രതികൾ കുറ്റക്കാർ

Date:

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരെല്ലാം സിപിഐഎം പ്രവർത്തകരാണ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.

കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിലാണ് കൃത്യം നടത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്.

ഇതിൽ 2 പ്രതികൾ സംഭവശേഷം മരിച്ചു. പത്താം പ്രതിയായ പ്രകാശനെ കോടതി വെറുതെവിട്ടു. ബാക്കി 9 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൂടിയായ ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ്, എന്‍ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശ്ശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp