
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഐ ബി പിരിച്ചുവിട്ടു. ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. കേസിൽ പൊലീസ് പ്രതിചേർത്ത വിവരം ഇന്‍റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
കേസില്‍ പ്രതിയുടെ പങ്കിനെ കുറിച്ച് പഠിച്ച ശേഷമാണ് ഐബി നടപടി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. മാര്‍ച്ച് 24നായിരുന്നു സംഭവം. മരണത്തിന് പിന്നിൽ ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിൻ്റെ മാനസിക -ശാരീരിക ചൂഷണമാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് നടപടി.


