spot_imgspot_img

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

Date:

കൊച്ചി: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. നടൻ കിഷോർ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്.

കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. വ്യാഴാഴ്ച രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂര്‍ പൂരത്തിന് എല്ലാവിധ ക്രമീകരണങ്ങളും സജ്ജം; ജില്ലാ കളക്ടര്‍

തൃശൂർ: തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: മെഡിക്കൽ ബോർഡ് യോഗം ഇന്ന്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കൂടുതൽ നടപടികൾ ഇന്ന് സ്വീകരിക്കും....

ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ...

ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ്...
Telegram
WhatsApp