spot_imgspot_img

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Date:

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ ആയിട്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകാത്ത അണ്ടൂർക്കോണം പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഉപരോധം സംഘടിപ്പിച്ചത്. ദളിത് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.

രണ്ടാഴ്ചക്കുള്ളിൽ വൈദ്യുതീകരിച്ച പൊതു ശ്മശാനം ജനങ്ങൾക്കായി തുറന്നു കൊടുക്കാമെന്ന് മംഗലപുരം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി, INTUC ജില്ലാ വൈസ് പ്രസിഡണ്ട് പൊടിമോൻ അഷറഫ്, ദളിത് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡണ്ട് S. L ഷിജു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിജാദ് അബ്ദുൽ വഹാബ്,കർഷക കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡണ്ട് GK രാജേന്ദ്രൻ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വായിലെ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മറ്റ് കാൻസറുകളെ പോലെ വായിലെ കാൻസറും (വദനാർബുദം) നേരത്തെ കണ്ടെത്തി...

കേരളത്തിൽ കാലവർഷക്കെടുതി : വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ...

റിട്ട: സപ്ളൈസ് ഓഫീസർ ഷാനാവാസിന്റെ മാതാവ് അ-ന്ത-രിച്ചു

കണിയാപുരം: കരിച്ചാറ ഷാ നിവാസിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദാബീവി...

ഉയർന്ന തിരമാല: ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് 31/05/2025 രാവിലെ 5.30 വരെ 3.0 മുതൽ...
Telegram
WhatsApp