spot_imgspot_img

ലോക പരിസ്ഥിതി ദിനത്തില്‍ മരമുത്തശ്ശിയെ ആദരിച്ച് ഭിന്നശേഷിക്കാര്‍

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ വൃക്ഷമുത്തശ്ശി പുളിമരത്തെ ആദരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ഇലകള്‍ കൊഴിഞ്ഞ് ശിഖരങ്ങള്‍ ഉണങ്ങി ദ്രവിച്ച് നശിച്ചുപോയ പുളിമരത്തെ ആയുര്‍വേദ ചികിത്സ നല്‍കി പൂര്‍വസ്ഥിതിയിലാക്കിയിരുന്നു. ഈ വൃക്ഷത്തെയാണ് പരിസ്ഥിതി സൗഹൃദമായി അലങ്കരിച്ച് കുട്ടികള്‍ ആദരവ് പ്രകടിപ്പിച്ചത്. വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ മാത്രമല്ല പരിപാലനവും വളരെ പ്രാധാന്യമുള്ളതാണെന്ന സന്ദേശമാണ് കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. പുളിമരത്തിന്റെ ദുരവസ്ഥയും തുടര്‍ന്ന് നടത്തിയ ചികിത്സയുടെ ഭാഗമായുള്ള മാറ്റവുമൊക്കെ പ്രതിപാദിക്കുന്ന കഥാചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് കൗതുകമായി.

ദിനാചരണം കേരള യൂണിവേഴ്‌സിറ്റി ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. റ്റി.എസ് സ്വപ്ന ഉദ്ഘാടനം ചെയ്തു. വെറുമൊരു ദിനാചരണമായി ഒതുങ്ങി നില്‍ക്കാതെ പരിസ്ഥിതിയെ സ്‌നേഹിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും പരിസ്ഥിതിക്കുവേണ്ടി കുറച്ചുസമയം ഓരോ ദിവസവും മാറ്റിവയ്ക്കണമെന്നും ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു.

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എമെര്‍ജിംഗ് ടെക്‌നോളജി ലീഡ് ഡാറ്റാ സയന്റിസ്റ്റ് ഡോ.ആതിര.യു മുഖ്യപ്രഭാഷണം നടത്തി. മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ സ്വാഗതവും ലിംഗ്വിസ്റ്റ് ഡോ.എ.എം മേരിക്കുട്ടി നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ഗ്രീന്‍മാംഗോ ട്രീ ജാലവിദ്യയും ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ...

മെസിയും സംഘവും കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. ഫേസ്ബുക്ക്...

നടൻ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്

കൊച്ചി: നടനും ബിജെപി നേതാവുമായ ജി. കൃഷ്‌ണകുമാർ, മകൾ ദിയ കൃഷ്‌ണ...

വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി

തിരുവനന്തപുരം: വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ....
Telegram
WhatsApp