spot_imgspot_imgspot_img

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

Date:

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ സേവ്യേഴ്സ് കോളജിലെയും സിംഗപ്പൂരിലെ ഐ. റ്റി. ഇ. കോളേജ് ഈസ്റ്റിലെയും വിദ്യാർത്ഥികളുടെ കൂട്ടായ നേതൃത്വത്തിലാണ് സെൻറ് ആൻഡ്രൂസ് ബീച്ച് ശുചീകരിച്ചത്. തുമ്പ സെൻറ് സേവ്യേഴ്സ് കോളേജിൽ പ്രവർത്തിക്കുന്ന സേവിയർ ഔട്ട്‌ റീച്ച് സർവീസസിന്റെയും കോളേജിലെ ഇംഗ്ലീഷ് ആൻഡ് മാധ്യമ വിജ്ഞാനീയ വിഭാഗത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ പതിനാലു മുതൽ 21 വരെ നടക്കുന്ന അന്തർദേശീയ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് സിംഗപ്പൂർ ഐ. ടി. ഇ. കോളേജ് ഈസ്റ്റിലെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസ് വിദ്യാർത്ഥികൾ കേരളത്തിൽ എത്തിയത്.

ഇതിന്റെ ഭാഗമായി നടന്ന പ്രകൃതി സംരക്ഷണ പരിപാടികളുടെ ഭാഗമായാണ് ബീച്ചിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്, മറ്റ് ഇതര മാലിന്യങ്ങൾ എന്നിവ ശേഖരിച്ച് തരംതിരിച്ച് നിർമാർജ്ജനം ചെയ്തത്. സിംഗപ്പൂർ വിദ്യാർത്ഥി സംഘത്തെ നയിക്കുന്ന ക്രിസ് ഗോമസ്, ഷെനികൾ ഷാങ് സെൻ സേവ്യേഴ്സ് കോളജിലെ അധ്യാപകരായ ഫാ ഷിബു ജോസഫ്, ബിജു ജോയ്, ഫാ ഡൊമിനിക് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

രണ്ടു കോളേജുകളിൽ നിന്നുമായി ഏകദേശം 50 ഓളം വിദ്യാർത്ഥികൾ ഈ സംരംഭത്തിന്റ്റെ ഭാഗമായി. തുടർന്നുള്ള ദിവസങ്ങളിലും കലാ-സാംസ്കാരിക, സേവന, പ്രകൃതി സംരക്ഷണ സംബന്ധമായ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp