
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ തിരുവനന്തപുരത്തെത്തി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായിട്ടാണ് അദ്ദേഹം എത്തിയത്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും.
പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമവും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.







