
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പാമ്പുകടിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെക്രട്ടറിയേറ്റ് പരിസരത്ത് പാമ്പിനെ കാണുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഓഫീസ് റൂമിൽ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നാൽ ആർക്കും പാമ്പുകടിയേറ്റിയിരുന്നില്ല. ഭക്ഷ്യ വകുപ്പിൽ ദർബാർ ഹാളിനു പിൻഭാഗത്തായി ഫയൽ റാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പിനെ അന്ന് കണ്ടത്.







