
കണിയാപുരം: തിരുവനന്തപുരം അണ്ടൂർക്കോണം പുതുവൽ പുത്തൻവീട്ടിൽ ഷിബു (48) റിയാദിൽ അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് പത്ത് ദിവസമായി റിയാദിലെ ശുമൈസി കിങ് ഖാലിദ് മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കവെയാണ് മരിച്ചത്. പരേതനായ അബ്‌ദുൽ മജീദ് പിതാവും, ലത്തീഫ നാഹൂറുമ്മ മാതാവുമാണ്. ഭാര്യ സമീറ. ഫാത്തിമ, ഫസീല എന്നിവർ മക്കളാണ്. റിയാദ് ബത്ഹയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു.







