spot_imgspot_imgspot_img

അനിൽ എ ജോൺസൺ അന്തരിച്ചു

Date:

തിരുവനന്തപുരം; കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമം​ഗലത്ത് (TC-20/1351(3) PRA-120 ) അനിൽ എ ജോൺസൺ (62) അന്തരിച്ചു. ആരോ​ഗ്യ വകുപ്പിലെ റിട്ട ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. സോഫ്റ്റ്ബോൾ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് , സംസ്ഥാന സ്പോട്സ് കൗൺസിൽ അം​ഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഇന്ത്യൻ ദേശീയ സോഫ്റ്റ് ബോൾ ടീമിന്റെ പരിശീലകൻ, മാനേജർ, സെലക്ടർ, സോഫ്റ്റ് ബോൾ അന്തരാഷ്ട്ര അമ്പയർ ഉൾപ്പെടെ വിവിധ രം​ഗങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്നു. ​ഗുജറാത്തിൽ വെച്ച് നടന്ന നാഷണൽ ​ഗെയിംസിൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആയിരുന്നു.

12 വർഷമായി കേരള സോഫ്റ്റ് ബോൾ അസോസേഷന്റെ സെക്രട്ടറി ആയിരിക്കെ സംസ്ഥാനത്തെ സോഫ്റ്റ് ബോളിന്റെ പ്രചരണത്തിനും, ജനകീയതയ്ക്കും വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ കാലയളവിൽ സബ്ജൂനിയർ, ജൂനിയർ , സീനിയർ വിഭാ​ഗങ്ങളിൽ കേരള ടീം നിരവധി തവണ ദേശീയ തലത്തിൽ കീരീടം നേടിയിരുന്നു. ​ഗോവയിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ സോഫ്റ്റ്ബോളിൽ വനിതാ വിഭാ​ഗത്തിൽ വെള്ളിമെഡൽ നേടിയതും അനിൽ എ ജോൺസന്റെ ശക്തമായ പിൻതുണ കൊണ്ടായിരുന്നു.

ഭാര്യ- ജിജി ജോസഫ്
മക്കൾ – അഞ്ചു ഏയ്ഞ്ചൽ മേരി ( യു.കെ), ആശിഷ് ജോൺ ( പ്രോജക്ട് എഞ്ചിനീയർ, കില)
മരുമക്കൾ- ജോബിഷ് ജോബ് ( ദുബായ്) ,സ്റ്റെഫി മോൾ എസ്

സംസ്കാരം- 2025 ഓഗസ്റ്റ്‌ 2 ശനിയാഴ്ച ഉച്ചക്ക് 2.30 നാലാഞ്ചിറ ലൂർദ് സെമിത്തേരിയിൽ ( സീറോ മലബാർ).

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp