spot_imgspot_imgspot_img

ഇന്ന് 79-ാം സ്വാതന്ത്ര്യദിനം

Date:

ഡൽഹി: രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിന നിറവിലാണ്. രാജ്യമെങ്ങും വിവിധ പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക. രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കും. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും വിവിധ സാംസ്കാരിക പരിപാടികളും ഇതോടൊപ്പം നടക്കും.

കേരളത്തില്‍ സംസ്ഥാനതലപരിപാടി തിരുവനന്തപുരത്തും ജില്ലാതലപരിപാടികള്‍ അതത് ജില്ലാ ആസ്ഥാനങ്ങളിലുമാണ് നടക്കുക. തിരുവനന്തപുരത്തെ ആഘോഷപരിപാടിയില്‍ മുഖ്യമന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.

അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാ​ഗമായി ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. അർദ്ധസൈനിക ഗ്രൂപ്പുകളും പ്രത്യേക കമാൻഡോകളും ഉൾപ്പെടെ ഏകദേശം 10,000 സൈനികരെ ഇതിനകം തലസ്ഥാനത്തുടനീളം സുരക്ഷയുടെ ഭാ​ഗമായി വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ, ഏകദേശം 10,000 പോലീസ് ഉദ്യോഗസ്ഥരെയും 3,000-ത്തിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനായി 700 എഐ ക്യാമറകൾ നിരീക്ഷണത്തിലുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp