
തിരുവനന്തപുരം: ബാലരാമപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. തലയൽ സ്വദേശി എസ്.എ.അനിൽ കുമാർ ആണ് മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ചാണോ മരിച്ചതെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.
മരിച്ചയാളുടെ വീട്ടിലും വീടിനു സമീപത്തെ ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. എന്നാൽ അന്തിമ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. 12 ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം ചികിത്സയിലായിരുന്നത്.
കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്. ആദ്യം വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്.







