spot_imgspot_imgspot_img

40വർഷമായി തകർന്ന പള്ളിപ്പുറം മുഴിത്തിരിയാവട്ടം റോഡ് നന്നാക്കാൻ മന്ത്രിക്ക് നിവേദനം നൽകി

Date:

കണിയാപുരം: 40വർഷമായി തകർന്ന് കാൽനടപോലും അസാദ്ധ്യമായ പഴയ രാജപാതയെന്നറിയപ്പെടുന്ന പള്ളിപ്പുറം – മുഴുത്തിരിയാവട്ടം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത ബീവി​ ഇന്ന് മന്ത്രി ജി.ആർ അനിലിന് നിവേദനം നൽകി.

അണ്ടൂർക്കോണം സിപിഐ ലോക്കൽ സെക്രട്ടറി ഹാഷിം, മാധ്യമ പ്രവർത്തകൻ കഴക്കൂട്ടം സുരേഷ്,​ പൊതുപ്രവർത്തകൻ വെള്ളൂരാൻ ഷാനവാസ് എന്നിവർ നിവേദനം നൽകാൻ ഒപ്പമുണ്ടായിരുന്നു.  40 വർഷക്കാലമായി അറ്റകുറ്റപ്പണികൾ ചെയ്യാതെ അരക്കിലോമീറ്ററോളം റോഡ് തകർന്ന അവസ്ഥയിലായത്. മഴപെയ്താൽ പുഴയായിട്ട് മാറുന്ന ഈ റോഡ് റോഡേത് കുഴിയേത് എന്നറിയാതെ നിരവധി ടൂവീലർ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പുറമേ ഉഴുതുമറിച്ച പുരയിടം പോലെ കിട്ടക്കുന്ന ഈ റോഡിൽ വേനൽക്കാലത്ത് രൂക്ഷമായ പൊടി ശല്യകാരണം കച്ചവട സ്ഥാപനങ്ങളും വീട്ടുകാരും പൊറുതി മുട്ടിയ അവസ്ഥയാണ്.

അണ്ടൂർക്കോണം പഞ്ചായത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റം നടക്കുന്ന സ്ഥലം കൂടിയാണിത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും പ്രവർത്തന ക്ഷമമായതുമായ എസ്.എഫ്.എസ്,​ കോൺഫിഡന്റ്,​ സൗപർണിക അടക്കം അഞ്ചു ഫ്ളാറ്റ് സമുച്ഛയങ്ങൾ ഈ അരകിലോമീറ്റർ പാതയ്ക്ക് ഇരുവശവും സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല,​ നിരവധി വ്യാപാരസ്ഥാപനങ്ങൾ, ബാങ്ക്,​ സ്കൂൾ , ക്ഷേത്രം , മസ്ജിദ് തുടങ്ങിയ സ്ഥിതി ചെയ്യുന്നതിനാൽ അനേകംപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എത്രയും വേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ അനിൽ നിവേദന സംഘത്തിന് ഉറപ്പു നൽകുകയുണ്ടായി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിട്ട് കെപിസിസി; പരസ്യ പ്രസ്താവനകള്‍ പാടില്ല; അച്ചടക്ക ലംഘനമായി കണക്കാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന...

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ്...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...
Telegram
WhatsApp