spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപമാണ് സംഭവം നടന്നത്. ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്.

നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹൻ്റെ വീടിനാണ് തീപിടിച്ചത്. രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് തീപിടുത്തമുണ്ടായത്. വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി.

പുക ഉയരുന്നത് ശ്രദ്ധിച്ച വീട്ടുകാർ പെട്ടെന്ന് തന്നെ വീടിനു പുറത്തേക്കിറങ്ങി. അതിനാൽ ആളപായം ഒന്നും സംഭവിച്ചില്ല. എ സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.തിരുവനന്തപുരം ഫയർസ്‌റ്റേഷനിൽ നിന്നും അഗ്നിരക്ഷാ ശമന സേന എത്തിയാണ് തീ അണച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp