
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം പാലോടാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരിക്കേറ്റത്.
മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജിതേന്ദ്രൻ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു.
തുടർന്ന് ജിതേന്ദ്രനെ കാട്ടാന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ ജിതേന്ദ്രന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്. ആക്രമണം നടന്ന് ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.







