spot_imgspot_imgspot_img

തിരുവനന്തപുരം കൗൺസിലർ അനിൽകുമാറിൻെറ ആത്മഹത്യ; ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗൺസിലർ അനിൽകുമാർ നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമുണ്ടായിരുന്നെന്ന് റിപ്പോർട്ട്. സഹകരണവകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

നഷ്ടമായ തുക സംഘം സെക്രട്ടറിയില്‍ നിന്നും ഭരണസമിതി അംഗങ്ങളില്‍ നിന്നും പലിശ സഹിതം ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ചട്ട വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്ന് അസി.രജിസ്ട്രാറുടെ റിപ്പോർട്ട്. സഹകരണ വകുപ്പിന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംഘം പ്രവര്‍ത്തിച്ചു.

ബാങ്കില്‍ താത്കാലിക നിയമനം നടത്തിയതില്‍18 ലക്ഷം രൂപ നഷ്ടമുണ്ടായി. അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്പ നല്‍കിയതില്‍ രണ്ടരക്കോടി രൂപ കുടിശികയായി. അനുമതി ഇല്ലാതെ പൊതുഫണ്ട് നഷ്ടപ്പെടുത്തിയത് വഴി 12 ലക്ഷത്തിന്റെ ക്രമക്കേടുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അനിൽ കുമാറിന്റെ ആത്മഹത്യ കേസ് ഡിവൈഎസ്പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp