spot_imgspot_imgspot_img

തിരുവനന്തപുരത്ത് ബൈക്കിൽ കറങ്ങി രാസലഹരി വിൽപ്പന നടത്തിയ യുവാവിനെ പിടികൂടി

Date:

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ ബൈക്കിൽ കറങ്ങി രാസലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി സന്ദീപ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.52 ഗ്രാം MDMAയും 22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ആംബുലൻസ് ഡ്രൈവറായ പ്രതി ബാംഗ്ലൂരിൽ നിന്നും MDMAയും കഞ്ചാവും കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിവരികയായിരുന്നു. ഇയാളുടെ പേരിൽ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ കൊലക്കേസ് നിലവിലുണ്ട്.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, ലാൽകൃഷ്ണ, വിനോദ് കുമാർ, അഖിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുനിൽകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp