spot_imgspot_imgspot_img

തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചർ മര്‍ദ്ദിച്ച സംഭവം: കേസെടുത്ത് പൊലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി ടീച്ചർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അധ്യാപിക പുഷ്പകലയ്‌ക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. നരുവാമൂട് പൊലീസാണ് കേസെടുത്തത്.

സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് വകുപ്പ് ഉൾപ്പെടെ ചേർത്താണ് കേസ്.

കുഞ്ഞിന്റെ ഇടത് കൈ പിടിച്ച് വലത് ചെവിയോട് ചേർന്നാണ് അധ്യാപിക മർദിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദന വിവരം കുഞ്ഞിന്റെ വീട്ടുകാര്‍ അറിയുന്നത്. കുഞ്ഞിന്റെ മുഖത്ത് കൈവിരലിന്റെ മൂന്ന് പാടുകളും ഉണ്ടായിരുന്നു.

കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നായിരുന്നു പരാതി. തുടർന്ന് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലും പിന്നാലെ എസ്എടി ആശുപത്രിയിലും വിദഗ്ധ ചികിത്സ നൽകിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...
Telegram
WhatsApp