spot_imgspot_imgspot_img

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി തനിച്ച് വിമാനം കയറി എത്തിയത് ഡൽഹിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് ഡല്‍ഹിയിലെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് പെൺകുട്ടിയെ വിഴിഞ്ഞത്ത് നിന്ന് കാണാതായത്. ഡൽഹിയിൽ തടഞ്ഞുവച്ച പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറി. ഇന്ന് രാത്രിയോടെ കുട്ടിയെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കഴിഞ്ഞദിവസം രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്. ഇയാൾ പറഞ്ഞതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഡൽഹിയിലേക്ക് വിമാനം കയറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് സുരക്ഷാ സേനയുമായി സിറ്റി പൊലീസ് കമ്മിഷണര്‍ വിവരം കൈമാറി. തുടർന്ന് ഉച്ചയ്ക്ക് ഒന്നോടെ വിമാനം ഇറങ്ങിയ ഉടന്‍ കുട്ടിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp